കീവ്: യുക്രെയിനില്‍ തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ആക്രമണം തുടര്‍ന്ന് റഷ്യ. യുക്രെയിനിലെ ഏറ്റവും വലിയ ആണവനിലയമായ സപറോഷ്യയില്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍.
ആണവനിലയത്തില്‍ തീയും പുകയും കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആണവനിലയം റഷ്യന്‍ സൈന്യം വളഞ്ഞു. യൂറോപിലെ തന്നെ രണ്ടാമത്തെ വലിയ ആണവനിലയമാണ് സപറോഷ്യ.
അസോസിയേറ്റഡ് പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ സൈന്യം ആണവനിലയത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിലയത്തിന് നേരെ വെടിയുതിര്‍ത്തെന്ന് യുക്രൈനിയന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. നിലയത്തിന് തീപിടിച്ചിട്ടുണ്ട്. നിലയം തകര്‍ന്നാല്‍ ചെര്‍ണോബില്‍ ദുരന്തക്കേള്‍ 10 ഇരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.