കീവ്: യുക്രൈനില്‍ റഷ്യയുടെ ആക്രമണം ശക്തമാകവെ പ്രശ്‌ന പരിഹാരത്തിന് ഇന്ത്യന്‍ ഇടപെടല്‍ തേടി യുക്രൈന്‍. റഷ്യയുമായി ഇന്ത്യക്കുള്ള മികച്ച ബന്ധം കണക്കിലെടുത്ത് പ്രശ്‌ന പരിഹാരത്തിന് പിന്തുണ നല്‍കണമെന്ന് യുക്രൈന്‍ അംബാസഡര്‍ ഇഗോള്‍ പൊലിഖ അറിയിച്ചു.
ഈ നിമിഷത്തില്‍, ഞങ്ങള്‍ ഇന്ത്യയുടെ പിന്തുണയ്ക്കായി അപേക്ഷിക്കുകയാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിനെതിരെ ഏകാധിപത്യ ഭരണകൂടത്തിന്റെ ആക്രമണമുണ്ടാവുമ്പോള്‍ അതിന്റെ ആഗോള വ്യാപ്തി കണക്കിലെടുത്ത് ഇടപെടണമെന്നുമാണ് ആവശ്യം. ലോകത്തിലെ ഏറ്റവും ശക്തനും ആദരണീയനുമായ നേതാക്കളില്‍ ഒരാളാണ് മോദിയെന്നും യുക്രൈന്‍ അംബാസഡര്‍ ഇഗോള്‍ പൊലിഖ പറഞ്ഞു