ഡല്‍ഹി: യുക്രെയ്‌നിലെ സ്ഥിതി കൂടുതല്‍ വഷളായതോടെ എംബസി ജീവനക്കാരുടെ ബന്ധുക്കളോട് എത്രയും വേഗം മടങ്ങാന്‍ ഇന്ത്യ നിര്‍ദേശിച്ചു. അതോടൊപ്പം യുക്രെയ്‌നിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളോടും കഴിവതും വേഗം മടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം. യുക്രെയ്‌നില്‍നിന്നുള്ള ഫ്‌ളൈറ്റ് സര്‍വീസ് പലതും റദ്ദാക്കുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിമാനടിക്കറ്റിന്റെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. മടങ്ങണമെന്ന് ആഗ്രഹിക്കുന്ന പലര്‍ക്കും ഇതു തിരിച്ചടിയാണ്.
റഷ്യയുടെ ആക്രമണത്തെക്കുറിച്ചുള്ള പിരിമുറുക്കങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ പൗരന്മാര്‍ രാജ്യത്തു നിന്നു പുറത്തുകടക്കാന്‍ ലഭ്യമായ ഏതെങ്കിലും വാണിജ്യ അല്ലെങ്കില്‍ ചാര്‍ട്ടര്‍ ഫ്‌ലൈറ്റിനായി ശ്രമിക്കണമെന്ന് ഇന്ത്യന്‍ എംബസിആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്. ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കു ഇന്ത്യന്‍ വിദ്യാര്‍ഥികളോടു ബന്ധപ്പെട്ട സ്റ്റുഡന്റ് കോണ്‍ട്രാക്ടര്‍മാരുമായി ബന്ധപ്പെടാനും എംബസിയുമായി സന്പര്‍ക്കം പുലര്‍ത്താനും നിര്‍ദേശമുണ്ട്.
യുക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്കു വിദേശകാര്യ മന്ത്രാലയവുമായോ അല്ലെങ്കില്‍ ഒരു പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജീകരിച്ച എംഇഎയുമായോ ബന്ധപ്പെടാം. ആളുകള്‍ക്കു വിമാന ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.