കീവി. റഷ്യന്‍ സേനയെ ചെറുക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്ത് യുക്രൈന്‍. പ്രതിരോധ മന്ത്രാലയം സൈന്യത്തില്‍ ചേരാനുള്ള നിബന്ധനകളും എടുത്തുമാറ്റി. യുക്രൈന്‍ പാസ്‌പോര്‍ട്ടുള്ള ആര്‍ക്കും സൈന്യത്തില്‍ ചേരാമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പ്രായ നിയന്ത്രണമടക്കം നീക്കിയുള്ളതാണ് സാധാരണക്കാരെ വീണ്ടും സൈന്യത്തിലേക്ക് വിളിച്ചുകൊണ്ടുള്ള നടപടി. സൈന്യത്തിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ രാജ്യത്തിന് വേണ്ടി തോക്കെടുക്കാന്‍ യുവാക്കളുടെ നീണ്ട നിരയാണ് മിലിട്ടറി രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ക്ക് മുന്നില്‍ കാണുന്നത്. യുക്രൈനിലെ റിവൈനയില്‍ നിന്നുള്ള ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
യുക്രൈന്‍ തലസ്ഥാന നഗരത്തിലടക്കം ശക്തമായ പോരാട്ടം തുടരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യക്ക് കനത്ത തിരിച്ചടി നല്‍കുന്നുണ്ടെന്ന് യുക്രൈന്റെ അവകാശവാദം. റൊസ്‌തോവിലെ റഷ്യന്‍ എയര്‍ഫീല്‍ഡിന് നേരെ ആക്രമണം നടത്തിയെന്ന് യുക്രൈന്‍ സേന അറിയിച്ചു. മിസൈലാക്രമണത്തിലൂടെ റഷ്യന്‍ വിമാനങ്ങളുടെ യാത്ര വൈകിപ്പിക്കാനായെന്നും യുക്രൈന്‍ സേന വ്യക്തമാക്കി.