വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സില്‍ സെമിഫൈനലിലേക്ക് കടന്ന് എലിന സ്വിറ്റോലിന. ലോക ഒന്നാം നമ്പര്‍ താരമായ പോളണ്ടിന്റെ ഇഗ സ്യാംതെക്കിനെ വീഴ്ത്തിയാണ് യുക്രെയ്ന്‍ താരം എലിന സ്വിറ്റോലിന സെമിഫൈനലിലേക്ക് കടന്നത്. 7-5,6-7,6-2 എന്ന സ്‌കോറിനാണ് സീ ഡില്ലാതെ ചാംപ്യന്‍ഷിപ്പിനെത്തിയ ഇരുപത്തിയെട്ടുകാരി സ്വിറ്റോലിനയുടെ ജയം.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് സ്വിറ്റോലിനയ്ക്കും ഭര്‍ത്താവ് ഫ്രഞ്ച് ടെന്നിസ് താരം ഗെയ്ല്‍ മോണ്‍ഫില്‍സിനും മകള്‍ സ്‌കെയ് പിറന്നത്. അതിനു ശേഷം കോര്‍ട്ടില്‍ നിന്നു വിട്ടുനിന്ന സ്വിറ്റോലിന മത്സരടെന്നിസിലേക്കു തിരിച്ചെത്തിയത് ഈ ഏപ്രിലില്‍. പിന്നാലെ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറിലെത്തിയ സ്വിറ്റോലിന വിമ്പിള്‍ഡനിലും കുതിപ്പു തുടര്‍ന്നു. സെമിയില്‍ ചെക്ക് റിപ്പബ്ലിക് താരം മാര്‍കേറ്റ വോന്‍ഡ്രസോവയാണ് സ്വിറ്റോലിനയുടെ എതിരാളി. ക്വാര്‍ട്ടറില്‍ അമേരിക്കന്‍ താരം ജെസിക്ക പെഗുലയെയാണ് വോന്‍ഡ്രസോവ തോല്‍പിച്ചത്.