കീവ്: യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതില്‍ അനശ്ചിതത്വം. യുക്രൈന്‍ അതിര്‍ത്തിയിലെ വിമാനത്താവളം അടച്ചതോടെ കീവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മടങ്ങി. ഇരുപതിനായിരത്തോളം ഇന്ത്യക്കാര്‍ യുക്രൈനില്‍ തുടരുകയാണ്.
യുക്രൈന്‍ ആക്രമണത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. യുക്രൈന്‍ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈനില്‍ അപകടകരമായ സാഹചര്യമാണെന്നും ഐക്യരാഷ്ട്ര സഭ ഉടന്‍ ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യക്കാരെ യുക്രൈനില്‍ നിന്നും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ആദ്യ വിമാന സര്‍വീസ് ചൊവ്വാഴ്ച ആരംഭിച്ചിരുന്നു.