വയര്‍, വയര്‍ലെസ് ചാര്‍ജിംഗില്‍ പുതിയ ടെക്‌നോളജി കൈവരിച്ച് ഷവോമി. കസ്റ്റം-ബില്‍റ്റ് 200W വയര്‍, 120W വയര്‍ലെസ് ചാര്‍ജറുകളാണ് ഇവ. 200W ചാര്‍ജറിന് 8 മിനിറ്റിനുള്ളില്‍ 4,000 എംഎഎച്ച് ബാറ്ററിയുള്ള ഒരു ഹാന്‍ഡ്സെറ്റ് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യുവാന്‍ കഴിയുമെന്നും 120W വയര്‍ലെസ് ചാര്‍ജറിന് 15 മിനിറ്റിനുള്ളില്‍ ഇതേ രീതിയില്‍ തുടരുവാന്‍ കഴിയുമെന്നും ഷവോമി പറഞ്ഞു.
ഇത് വളരെ വേഗതയുള്ളതാണ് എന്ന് കാണിക്കുവാന്‍ 4,500 എംഎഎച്ച് ബാറ്ററിയും 65 ഡബ്ല്യു വയര്‍ഡ് ചാര്‍ജറുമുള്ള വണ്‍പ്ലസ് 9 പ്രോ 31 മിനിറ്റിനുള്ളില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്തു. വയര്‍ലെസ് ചാര്‍ജിംഗ് ഏകദേശം 43 മിനിറ്റ് സമയം പൂര്‍ണമായും ചാര്‍ജ് ചെയ്യുവാന്‍ വേണ്ടിവരും. ഈ പുതിയ വയര്‍ഡ് ചാര്‍ജറിന് വെറും 3 മിനിറ്റിനുള്ളില്‍ 50% ബാറ്ററി ചാര്‍ജ് ചെയ്യുവാന്‍ കഴിയുമെന്നും വയര്‍ലെസ് ചാര്‍ജറിന് 7 മിനിറ്റിനുള്ളില്‍ ചാര്‍ജ് കഴിയുമെന്നും ഇത് കാണിക്കുന്നു.
വിപണിയില്‍ ലഭ്യമായിട്ടുള്ള സ്മാര്‍ട്ട്ഫോണില്‍ ഷവോമി നല്‍കുന്ന പരമാവധി ചാര്‍ജിംഗ് വേഗത 67W ആണ്. എംഐ 11 അള്‍ട്രാ, എംഐ 11 പ്രോ, മറ്റ് ചില റെഡ്മി കെ 40 സീരീസ് സ്മാര്‍ട്ട്ഫോണുകളിലും കമ്പനി ഈ സപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത് ഇപ്പോള്‍ ചൈനയിലേക്കും ആഗോള വിപണികളിലേക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 55W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുമായാണ് എംഐ 11 അള്‍ട്രാ കഴിഞ്ഞ മാസം ഇന്ത്യയില്‍ അവതരിപ്പിച്ചത്. 67W ചാര്‍ജര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നടപടികള്‍ എടുക്കുമെന്നും ഇത് ഉടന്‍ തന്നെ ലഭ്യമാകുമെന്നും ഷവോമി പറഞ്ഞിരുന്നു.