ഇന്ത്യയില്‍ പുതിയ ക്രൂസര്‍, അഡ്വഞ്ചര്‍ മോഡലുകളുമായി യുഎം മോട്ടോര്‍സൈക്കിള്‍സ്

മേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ യുഎം മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ പുതിയ ക്രൂസര്‍, അഡ്വഞ്ചര്‍ മോഡലുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷം തുടക്കത്തില്‍ ഈ രണ്ട് മോഡലുകളുടെയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. റെനഗേഡ് നിരയിലെ പുതിയ വകഭേദമായിരിക്കും വരുന്ന ക്രൂസര്‍ എന്നാണ് വിവരം.

വിദേശ വിപണികളില്‍ 150 സിസി, 199 സിസി, 223 സിസി എന്നീ എന്‍ജിനിലാണ് ഹൈപ്പര്‍സ്‌പോര്‍ട്ടുള്ളത്. ഇതില്‍ 223 സിസി വകഭേദമായിരിക്കും ഇന്ത്യയിലെത്തുക. 16 ബിഎച്ച്പി പവറും 17 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും ഈ എന്‍ജിന്‍.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡിന് പ്രധാന എതിരാളിയായിട്ടാണ് പുതിയ ക്രൂസര്‍ മോഡലെത്തുക. 279 സിസി എന്‍ജിനില്‍ ഈ ക്രൂസര്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

Top