UM Motorcycles Opens Dealership In Mumbai

മേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ യു എം മോട്ടോര്‍സൈക്കിള്‍സിന്റെ അഞ്ചാമതു ഷോറൂം മുംബൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ബൊറിവ്‌ലി ഈസ്റ്റില്‍ മഗത്തണെയ്ക്കു സമീപം വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില് ബൊര്‍കര്‍ കോംപൗണ്ടിലാണു വെസ്റ്റേണ്‍ യു എം പ്രവര്‍ത്തനം ആരംഭിച്ചത്. 2,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഡീലര്‍ഷിപ്പില്‍ ഷോറൂമിനൊപ്പം വില്‍പ്പനാനന്തര സേവന സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.

രാജ്യത്തെ അഞ്ചാമത്തേതും മുംബൈയിലെ ആദ്യത്തേതുമായ ഡീലര്‍ഷിപ്പാണു വെസ്റ്റേണ്‍ യു എമ്മെന്നു യു എം മോട്ടോര്‍സൈക്കിള്‍ ലിമിറ്റഡ് ഡയറക്ടര്‍ രാജീവ് മിശ്ര അറിയിച്ചു.

രാജ്യത്തു നടപ്പാക്കുന്ന വിപണന ശൃംഖല വിപുലീകരണത്തിലെ സുപ്രധാന ചുവടുവയ്പാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുംബൈയിലെ ബൈക്ക് പ്രേമികള്‍ക്കു ലോകോത്തര നിലവാരമുള്ള യാത്രാസൗകര്യമാണു യു എം മോട്ടോര്‍ സൈക്കിളുകള്‍ വാഗ്ദാനം ചെയ്യുന്നത്. യു എം മോട്ടോര്‍ സൈക്കിള്‍ വാങ്ങാനെത്തുന്നവര്‍ക്ക് അവിസ്മരണീയ അനുഭവം പ്രദാനം ചെയ്യാന്‍ ബോറിവ്‌ലിയിലെ പുതിയ ഡീലര്‍ഷിപ് സുസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യു എം മോട്ടോര്‍ സൈക്കിളുകളുടെ ബൈക്ക് വില്‍പ്പനയിലും സര്‍വീസിങ്ങിലും മികച്ച അനുഭവമാകും തങ്ങള്‍ പ്രദാനം ചെയ്യുകയെന്നു വെസ്റ്റേണ്‍ യു എം ഉടമകളായ മെന്‍ഡൊണ്‍ എന്റര്‍പ്രൈസസ് പ്രൊപ്രൈറ്റര്‍ കരണ്‍ മെന്‍ഡൊണ്‍ വാഗ്ദാനം ചെയ്തു.

മുംബൈയിലെ യു എം മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും പുതിയ ഡീലര്‍ഷിപ് ഉറപ്പാക്കും. മുംബൈയില്‍ യു എം മോട്ടോര്‍ സൈക്കിളിനെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചതില്‍ ആഹ്ലാദമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Top