യു.എം റെനഗേഡ് ഡ്യൂട്ടിയുടെ പുതിയ രണ്ട് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

UM-renagade-s

ജാജ് അവഞ്ചര്‍, റോയല്‍ എന്‍ഫീല്‍ഡ്, സുസുക്കി ഇന്‍ട്രൂഡര്‍ എന്നിവര്‍ക്ക് എതിരാളിയായി യു.എം റെനഗേഡ് ഡ്യൂട്ടി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. റെനഗേഡ് ഡ്യൂട്ടി എസും, ഏയ്‌സ് എന്നിങ്ങനെ രണ്ട് മോഡലുകളാണ് ജൂലായ് മുതല്‍ വില്‍പ്പന ആരംഭിക്കുന്നത്. 1.10 ലക്ഷം രൂപ മുതലാണ് പുതിയ യുഎം റെനഗേഡ് ഡ്യൂട്ടി മോട്ടോര്‍സൈക്കിളിന്റെ വില ആരംഭിക്കുന്നത്.

ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി 10 ലിറ്ററും ഇന്ധനക്ഷമത 41 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്നത്. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററോട് കൂടിയ ഡിജിറ്റല്‍അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണിതിലുള്ളത്. ഹെഡ് ലൈറ്റും ടെയില്‍ ലൈറ്റും എല്‍. ഇ. ഡിയാണ്. ഓഫ്‌റോഡറായും റെനഗേഡ് ഡ്യൂട്ടിയെ കൊണ്ടുനടക്കാമെന്നാണ് കമ്പനി പറയുന്നത്.

Top