UM Renegade Sport S, UM Renegade Commando,

ക്രൂസര്‍ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യു.എം ഗ്‌ളോബലിന്റെ റെനെഗേഡ് കമാന്‍ഡോ ഫെബ്രുവരി ആദ്യവാരം ഇന്ത്യന്‍ വിപണിയിലെത്തും. പ്രതീക്ഷിക്കുന്ന വില 1.40 ലക്ഷം രൂപ. വ്യത്യസ്തവും ആകര്‍ഷകവുമാണ് രൂപകല്പന.

സാങ്കേതികവിദ്യയിലും നിര്‍മ്മാണ നിലവാരത്തിലും കമാന്‍ഡോ മികവു പുലര്‍ത്തുന്നു. ഇത്ര ഉയര്‍ന്ന വിലയിലും, ആന്റിലോക്ക് ബ്രേക്കിംഗ് സംവിധാനം (എ.ബി.എസ്) ഇല്ലെന്നത് പോരായ്മയുമാണ്.

വാട്ടര്‍ കൂളായ, ഒരു സിലിണ്ടര്‍, 279 സി.സിയാണ് എന്‍ജിന്‍. 25 ബി.എച്ച്.പി കരുത്തുള്ള എന്‍ജിനാണിത്. ഗിയറുകള്‍ ആറ്. ഇന്ധനടാങ്കില്‍ 18 ലിറ്റര്‍ പെട്രോള്‍ നിറയും. റൈഡര്‍ക്ക് പൊക്കം കുറവാണെങ്കിലും സുഗമമായി ഓടിക്കാവുന്ന വിധമാണ് സീറ്റിംഗ്, ഹാന്‍ഡില്‍ ബാര്‍ ക്രമീകരണം.

Top