ലക്‌നൗ: ഹത്‌റാസില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെ യുവതിയുടെ കുടുംബാംഗങ്ങളെ മാധ്യമങ്ങളേയും പ്രതിപക്ഷനേതാക്കളേയും കാണാന്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഉമാഭാരതി.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് ഉമാഭാരതി ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം ഹത്‌റാസ് സംഭവത്തില്‍ ജനരോക്ഷം തണുപ്പിക്കാന്‍ യോഗി സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഹത്‌റാസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഹത്‌റാസ് എസ്.പിയെ കൂടാതെ ഡിഎസ്പിയേയും സ്ഥലം ഇന്‍സ്പക്ടറേും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.