ന്യൂഡല്‍ഹി : അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള അധികാരം ബിജെപിക്കില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ അയോധ്യാ സന്ദര്‍ശനത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ ശ്രീരാമന്‍ എല്ലാവരുടേതുമാണ്, രാമക്ഷേത്ര നിര്‍മ്മാണം തന്റെയും സ്വപ്നമാണെന്നും അവര്‍ വ്യക്തമാക്കി.
ബിഎസ്പി, അകാലിദള്‍ എന്നീ പാര്‍ട്ടികളോട് രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണയ്ക്കണമെന്ന് ഉമാഭാരതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മോദി സര്‍ക്കാര്‍ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യ വിഷയം ഉയര്‍ത്തിക്കാണിക്കുന്നത് ഭരണപരാജയം മറച്ചു വയ്ക്കാനാണ് എന്നായിരുന്നു എസ്പി, ബിഎസ്പി പാര്‍ട്ടികളുടെ ആരോപണം.
ഇതിനിടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ തങ്ങള്‍ക്കുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ലന്ന് ബിജെപി ദേശീയാധ്യാക്ഷന്‍ അമിത് ഷാ പറഞ്ഞു. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വിചാരണ ജനുവരിയില്‍ തുടങ്ങുന്നതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.