പാറ്റ്‌ന: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയാണ് തന്റെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. ക്ഷേത്രനിര്‍മാണത്തിന് എല്ലാ സഹായവും ചെയ്യാന്‍ താന്‍ തയാറാണെന്നും രാമ ജന്മഭൂമി ആന്ദോളനില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും അതിന്റെ കേസ് ഇപ്പോഴും നടക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ മുന്‍കൈ എടുക്കുന്നതിനാണ് കൂട്ടിച്ചേര്‍ത്തു.
അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണം ഡിസംബറില്‍ തുടങ്ങുമെന്ന് രാം ജന്മഭൂമി ന്യാസ് ഇന്നലെ പറഞ്ഞിരുന്നു. കക്ഷികളുടെ ഉഭയസമ്മതത്തോടെയാകും നിര്‍മ്മാണം ആരംഭിക്കുക. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ല. പരസ്പര സമ്മതത്തോടെ മുസ്ലീംപള്ളി ലഖ്‌നൗവില്‍ സ്ഥാപിക്കുമെന്ന് അധ്യക്ഷന്‍ രാം വിലാസ് വേദാന്തി പറഞ്ഞിരുന്നു.
അതേസമയം, രാമക്ഷേത്ര നിര്‍മാണത്തിന് നിയമം കൊണ്ടുവരുന്നതിനെ അനുകൂലിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്തെത്തി. ക്ഷേത്രം പണിയാന്‍ വേണ്ടി സര്‍ക്കാരിന് നിയമം കൊണ്ടുവരാന്‍ കഴിയും. സുപ്രീംകോടതിയില്‍ കേസ് നടക്കുമ്പോഴും ഇത് സാധ്യമാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.