തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, രാമക്ഷേത്രത്തിനും ഗംഗാ നദി ശുചീകരണത്തിനായും പ്രവര്‍ത്തിക്കും

ഭോപ്പാല്‍: അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും രാമക്ഷേത്രത്തിന് വേണ്ടിയും ഗംഗാ നദി ശുചീകരണത്തിനായും പ്രവര്‍ത്തിക്കുമെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി. എം.പി.യുമായ ഉമാഭാരതി.

ജനുവരി മുതലുള്ള ഒന്നര വര്‍ഷം ഗംഗാ നദിക്കും രാമക്ഷേത്രത്തിനും വേണ്ടി പ്രവര്‍ത്തിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇലക്ഷനില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും ഉമാഭാരതി പറഞ്ഞു. നിലവില്‍ മോദി മന്ത്രിസഭയില്‍ കുടിവെള്ളത്തിന്റെ ചുമതലയാണ് വഹിക്കുന്നത്.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Top