ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട ഒരു കേസിൽ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ വെറുതെ വിട്ടു. ചാന്ദ്ബാഗിലെ കല്ലേറ് കേസിലാണ് വെറുതെ വിട്ടത്. മറ്റൊരു വിദ്യാർത്ഥി നേതാവ് ഖാലിദ് സൈഫിയെയും ദില്ലി കർക്കദ്ദൂമ കോടതി ഈ കേസിൽ വെറുതെ വിട്ടുണ്ട്. ഇരുവർക്കുമെതിരെ തെളിവില്ലെന്ന് കാട്ടിയാണ് കോടതി വെറുതെ വിട്ടത്. അതേസമയം ദില്ലി കലാപത്തിലെ വിശാല ഗൂഢാലോചന കേസിൽ പ്രതിയായ ഖാലിദിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
2020 ഫെബ്രുവരി 24 ന് മെയിൻ കരവാൽ നഗർ റോഡിൽ കലാപകാരികളായ ജനക്കൂട്ടം കല്ലെറിഞ്ഞുവെന്നും സമീപത്തെ പാർക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങൾക്ക് തീയിട്ടുവെന്നും കോൺസ്റ്റബിൾ സംഗ്രാം സിംഗ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.