ഐപിഎല്ലില്‍ തനിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി ഉമേഷ് യാദവ്. ഇന്ത്യന്‍ ടീമില്‍ ആവശ്യത്തിന് മത്സരങ്ങള്‍ കളിക്കാന്‍ കഴിയാത്തതാണ് തന്റെ പെര്‍ഫോമന്‍സിനെ ബാധിച്ചിരിക്കുന്നതെന്ന് റോയല്‍ ചലഞ്ചേഴ്‌സ് താരം ഉമേഷ് യാദവ് വെളിപ്പെടുത്തി.
ഇന്ത്യന്‍ ടീമിലെടുക്കുകയും 2, 3 മത്സരങ്ങള്‍ കളിച്ചതിന് ശേഷം വീണ്ടും ടീമില്‍ നിന്നും തഴയുകയും ചെയ്യുന്നത് ഒരു താരത്തെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും, നമ്മുടെ പ്രകടനത്തെ പിന്നോട്ടടിക്കാന്‍ അത് കാരണമാകുമെന്നും ഉമേഷ് അഭിപ്രായപ്പെടുന്നു.
ഉമേഷ് പറയുന്നതിങ്ങനെ;
‘എല്ലാവരും ഞാന്‍ നന്നായി ബോള്‍ചെയ്യുന്നില്ലെന്ന് മാത്രമാണ് പറയുന്നത്, എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റ് മത്സരങ്ങളിലും താന്‍ കളിക്കാറുണ്ട്.
എന്നാല്‍ ഇന്ത്യന്‍ ടീമിലെടുക്കുമ്പോളൊക്കെ 3 മത്സരങ്ങള്‍ കളിച്ചതിന് ശേഷം തന്നെ വീണ്ടും തഴയും. ഇത് എന്റെ പ്രകടനങ്ങളെ ബാധിച്ചിട്ടുണ്ട്. ഞാന്‍ എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നില്ല എന്നതാണ് പലരുടേയും പരാതി. എന്നാല്‍ അങ്ങനെയല്ല, ഇത് എല്ലാ ബോളര്‍മാരും നേരിടുന്ന പ്രശ്‌നമാണ്.