കാലിലെ വേദന; ഉമേഷ് യാദവ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിനെതിരെ തന്‍റെ നാലാം ഓവറിൽ ഉമേഷ് യാദവ് പരിക്കേറ്റ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. രണ്ടാം ഓവറില്‍ ഉമേഷ് ജോ ബേണ്‍സിനെ തന്റെ തകര്‍പ്പന്‍ പന്തില്‍ മടക്കിയിരുന്നു. റണ്ണപ്പിന് ശേഷം കാല്‍മുട്ടില്‍ കടുത്ത വേദന അനുഭവപ്പെട്ട ഉമേഷ് മൈതാനത്ത് വൈദ്യസഹായം തേടി. ഇതോടെ അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജാണ് ഈ ഓവര്‍ പൂര്‍ത്തിയാക്കിയത്.

ഉമേഷിന്‍റെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ടീം പുറത്തുവിട്ടിട്ടില്ല. ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ 195 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 326 റണ്‍സ് നേടിയിരുന്നു. നായകന്‍ അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയും(112) രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയുമാണ്(57) ഇന്ത്യക്ക് തുണയായത്.

Top