Umi launches new Rome smartphone with Rs 6000

വളരെ ഉയര്‍ സ്‌പെസിഫിക്കേഷനുള്ള സ്മാര്‍ട്ട് ഫോണ്‍ താരതമ്യേന കുറഞ്ഞ വിലയില്‍ ലഭ്യമാക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ചൈനയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ യുമി.

യുമി പുതുതായി വിപണിയിലെത്തിച്ച റോം സ്മാര്‍ട്ട് ഫോണ്‍ 3 ജി.ബി. റാം ശേഷിയില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമായിരിക്കുന്ന ഫോണാണ്. ഏകദേശം 6000 രൂപയില്‍ താഴെ വില പ്രതീക്ഷിക്കുന്ന ഈ ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

1280 x 720 പിക്‌സല്‍ റെസല്യൂഷന്‍ നല്‍കുന്ന 5.5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയോട് കൂടിയ യുമി റോം സ്മാര്‍ട്ട് ഫോണ്‍ 2.5 ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയോടെയാണെത്തുന്നത്. 1.3 ജിഗാഹെട്‌സ് വേഗത നല്‍കുന്ന മീഡിയ ടെക് എം.ടി. 6753 പ്രോസസര്‍ കരുത്ത് പകരുന്ന ഫോണിന് 16 ജി.ബി ആന്തരിക സ്റ്റോറേജ് ശേഷിയാണുള്ളത്.

സോണിയുടെ ഐ.എം.എക്‌സ് 164 സെന്‍സറില്‍ പ്രവര്‍ത്തിക്കുന്ന ഇരട്ട എല്‍.ഇ.ഡി. ഫ്‌ലാഷോടുകൂടിയ 13 മെഗാ പിക്‌സല്‍ പ്രധാന ക്യാമറയും 2 എം.പി. വ്യക്തത നല്‍കുന്ന സെല്‍ഫി ഷൂട്ടറുമാണു യുമി റോമിനുള്ളത്. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന യുമി റോം സ്മാര്‍ട്ട് ഫോണിന് 2500 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയുണ്ട്.

യുമി റോം സ്മാര്‍ട്ട് ഫോണിന്റെ 16 ജി.ബി. ആന്തരിക സ്റ്റോറേജ് ശേഷി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 128 ജി.ബി. വരെയുയര്‍ത്താന്‍ കഴിയും. സാംസണിന്റെ ഗ്യാലക്‌സി എസ് 6 പരന്പരയിലെ ഫോണുകളോട് രൂപകല്‍പനയില്‍ സാദൃശ്യമുള്ളതാണ് യുമി റോമിന്റെ രൂപകല്‍പന.

Top