umman chandy – aryadan muhammed – solar case

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും പ്രതി ചേര്‍ക്കണമെന്ന് സോളര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ഹര്‍ജി കോടതി തള്ളി.

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഹര്‍ജി തള്ളിയത്. പ്രതിക്ക് ഇത്തരമൊരു ഹര്‍ജി നല്‍കാനാകില്ലെന്ന വാദം കോടതി അംഗീകരിച്ചു.

സരിത എസ്. നായര്‍ സോളര്‍ കമ്മിഷന്‍ മുന്‍പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിജു രാധാക്യഷ്ണന്‍ ഹര്‍ജി നല്‍കിയിരുന്നത്. തങ്ങള്‍ സമാഹരിച്ച പണം ഏതു തരത്തില്‍ വിനിയോഗിക്കപ്പെട്ടെന്നു ബോധ്യപ്പെടുത്തുന്നതാണു സരിത എസ്. നായര്‍ സോളര്‍ കമ്മിഷന്‍ മുന്‍പാകെ നല്‍കിയ മൊഴിയെന്നും ഹര്‍ജിയില്‍ ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഈ കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്നും അതിനു പ്രസക്തിയില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

Top