ന്യൂഡല്‍ഹി: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഉമ്മന്‍ചാണ്ടിയ്ക്കുള്ള പിന്തുണ എ.ഐ.സി.സി വ്യക്തമാക്കി. അതേ സമയം ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണമുള്‌ല റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂര്‍ജെവാല വ്യക്തമാക്കി.
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സൂര്‍ജേവാലയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അതീവഗൗരവമാണെന്ന് ഹൈക്കമാന്റ് നേരത്തെ വിലയിരുത്തിയിരുന്നു. സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്ന് എ.ഐ.സി.സി. നിയമനടപടികളുമായി മുന്നോട്ട് പോകും. രാജി വയ്‌ക്കേണ്ട സാഹചര്യമില്ല.