umman chandy – smart city

കൊച്ചി: കേരളത്തിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ ഇനി തൊഴില്‍ തേടി അന്യനാടുകളിലേക്ക് പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്മാര്‍ട്ടി സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ലോകം കേരളത്തിലേക്ക് വരികയാണെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന് മുന്നില്‍ കേരളം വാതില്‍ തുറന്നിട്ടിരിക്കുകയാണ്. കേരളീയരുടെ സ്വപ്ന പദ്ധതിയാണ് ഇന്നിവിടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ഇതിനായി 11 വര്‍ഷം കാത്തിരിക്കേണ്ടി വന്നു .വൈകിയാണെങ്കിലും സ്മാര്‍ട്ട് സിറ്റി പദ്ധതി ട്രാക്കിലായിരിക്കുകയാണ്. ഇനി ഒരു കാര്യത്തിനും ഇങ്ങനെ കാത്തിരിക്കാനാവില്ല. നമ്മുടെ നാട്ടിലെ യുവാക്കള്‍ ജോലിക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുകയാണ്.

ഇനി ജോലിക്കായി മറ്റുരാജ്യങ്ങളെ ആശ്രയിക്കണ്ടിവരില്ല. യുവാക്കളെ ഇവിടെ നിറുത്തി അവരുടെ കഴിവ് നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി വലിയ നേട്ടമാണെന്നും ഉമ്മന്‍ചാണ്ടിപറഞ്ഞു. നേരിട്ടുളള തൊഴില്‍ സാദ്ധ്യതയെക്കാള്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് പുതിയ കമ്പനികളുടെ നേരിട്ടുളള വരവാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top