മതേതര കൂട്ടായ്മയ്ക്ക് “കേരള”ത്തിലെ സി.പി.എം. തുരങ്കംവെക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി

umman

കണ്ണൂര്‍:ദേശീയതലത്തില്‍ മതേതരശക്തികളുടെ കൂട്ടായ്മയ്ക്ക് കേരളത്തിലെ സി.പി.എം. തുരങ്കംവെക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫലത്തില്‍ വര്‍ഗീയശക്തിയായ ബി.ജെ.പി.യെ സഹായിക്കുന്ന നിലപാടാണ് കേരളത്തിലെ സി.പി.എം. കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ബി.ജെ.പി.ക്ക് വെറും 34 ശതമാനമാണ് വോട്ട് ലഭിച്ചത്.

പക്ഷേ, വന്‍തോതില്‍ സീറ്റ് അവര്‍ കൈക്കലാക്കി. ഇതിനുകാരണം മതേതരശക്തികള്‍ ഭിന്നിച്ച് നിന്നതാണ്. ഇനി അതുണ്ടാവരുത്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മതേതരശക്തികളുടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇക്കാര്യം സിപിഎം. മനസ്സിലാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബിജെപിയോടുള്ള സിപിഎമ്മിന്റെ എതിര്‍പ്പ് ആത്മാര്‍ഥതയില്ലാത്തതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അധ്യാപകര്‍ക്കും സംസ്ഥാന ജീവനക്കാര്‍ക്കെുമതിരെ രാഷ്ട്രീയതാത്പര്യം വെച്ച്് സസ്പെന്‍ഷനും സ്ഥലംമാറ്റവും നടപ്പാക്കുകയാണ് ഈ സര്‍ക്കാര്‍. സര്‍ക്കാരിന്റെ പരാജയങ്ങള്‍ ജീവനക്കാരുടെ മേലില്‍ കെട്ടിവെക്കുകയും ചെയ്യുന്നു. വര്‍ഷം കഴിയാറായിട്ടും യു.പി. എല്‍.പി. വിഭാഗത്തിലെ പാഠപുസ്തകങ്ങള്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഈ വര്‍ഷത്തെ പുസ്തകം കൊടുക്കാത്തവരാണ് അടുത്തവര്‍ഷത്തെ പുസ്തകം തയ്യാറായിരിക്കുന്നു എന്ന് പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഒറ്റവകുപ്പിന് കീഴിലാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.സി.ജോസഫ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസവകുപ്പില്‍ ഇപ്പോള്‍ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് സി.പി.എമ്മിന്റെ പ്രത്യേക ഗ്രൂപ്പാണെന്ന്്് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമന്ത്രി ഒന്നും അറിയാതെ പ്രസംഗിച്ച് നടക്കുകയാണ്.

കെ.പി.എസ്.ടി.എ. സംസ്ഥാന സീനിയെൈര്‍ വസ് പ്രസിഡന്റ് എം.സലുഹുദീന്‍ അധ്യക്ഷതവഹിച്ചു. കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് പി.ഹരിഗോവിന്ദന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സജീവ് ജോസഫ്, സജ്ജീവ് മാറോളി, വി.എ.നാരായണന്‍, മമ്പറം ദിവാകരന്‍, ടി.കെ.എവുജിന്‍, സോണി സെബാസ്റ്റ്യന്‍, ജോഷി കണ്ടത്തില്‍. ടി.എസ്.സലിം, കെ. പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.

Top