മദീന ബസ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിച്ചേക്കും

റിയാദ്: കഴിഞ്ഞദിവസം നടന്ന മദീന ബസ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിച്ചേക്കും. ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേരാണ് മരിച്ചിരുന്നത്.

35 പേര് സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. മരിച്ചവരുടെ മൃതദ്ദേഹങ്ങള്‍ അല്‍ ഹംസ, വാദി അല്‍ ഫര്‍അ എന്നിവിടങ്ങളിലെ ആശുപത്രി മോര്‍ച്ചറികളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഏഷ്യന്‍- അറബ് രാജ്യക്കാരായ 39 ഉംറ തീര്‍ത്ഥാടകരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഏറെയും പാകിസ്ഥാനികളാണ്. മരിച്ചവരെ തിരിച്ചറിയാനാകാത്ത വിധം കത്തികരിഞ്ഞിരുന്നു. അപകടത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Top