വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭ നേരംപോക്കിനുള്ള ക്ലബ്ബാണെന്നാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ട്രംപ് ട്വിറ്ററിലൂടെയാണ് ഐക്യരാഷ്ട്രസഭയെ പരിഹസിച്ചത്.
‘യുഎന്നിന് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും, എന്നാല്‍ ഇപ്പോള്‍ ആളുകള്‍ക്ക് ഒന്നിച്ചുകൂടാനും നേരംപോക്കുകള്‍ പറയാനുമുള്ള ഒരിടമായി മാറിയിരിക്കുന്നു’ ട്രംപ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
ഇസ്രയേലിന് എതിരെ വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയതാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റിനെ ചൊടിപ്പിച്ചിരിക്കുന്നത്.
വെസ്റ്റ്ബാങ്കിലെയും ഈസ്റ്റ് ജെറുസലേമിലെയും ഇസ്രായേല്‍ നടപടികളെ വിമര്‍ശിച്ചുകൊണ്ടാണ് യുഎന്‍ പ്രമേയം പാസാക്കിയത്.
വോട്ടെടുപ്പില്‍ നിന്ന് ഒബാമ സര്‍ക്കാര്‍ വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ പ്രമേയം വീറ്റോ ചെയ്യണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം.
പ്രമേയം പാസായതിനെ തുടര്‍ന്ന്, ജനുവരി 20ന് (ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ദിവസം) ശേഷം കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.