ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അഭയാര്‍ഥികളോടുള്ള സമീപനത്തെ അപലപിച്ച് യുഎന്‍

ജനീവ: അഭയാര്‍ഥികളോടുള്ള ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ സമീപനത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് യുഎന്‍.

അഭയാര്‍ഥികള്‍ പാപ്പുവന്യൂഗിനിയയിലുള്ള റീജിയണല്‍ പ്രൊസസിംഗ് സെന്ററില്‍ നിന്ന് പുറത്താക്കപ്പെട്ടതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ടെന്ന് യുഎന്‍ വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇപ്പോള്‍ ഉണ്ടാകുന്ന നടപടികള്‍ തീര്‍ത്തും മനുഷ്യാവകാശലംഘനമാണെന്ന് കോള്‍വില്ലെ വ്യക്തമാക്കി.

കടലില്‍ നിന്ന് അഭയാര്‍ഥികളെ രക്ഷിക്കുകയും പിന്നീട് അവരോട് മോശമായി പെരുമാറുകയും അതിനു ശേഷം അവരെ പുറന്തള്ളുകയും ചെയ്യുന്ന ഓസ്ട്രേലിയന്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് യുഎന്നിന്റെ അഭയാര്‍ഥി ഏജന്‍സി വക്താവ് ബാബര്‍ ബലൂചും അഭിപ്രായപ്പെട്ടു

Top