ലോകത്ത് 1,027,156 പേര്‍ക്ക് കൊറോണ; കാലന്‍ കൊണ്ടുപോയത് 54,028 ജീവന്‍

ലോകത്തെ കൊറോണ ബാധിതരുടെ എണ്ണം 1,027,156 ആയി വര്‍ധിച്ചു. 54,028 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 209,981 പേര്‍ രോഗമുക്തി നേടി. ലോകത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ളത് അമേരിക്കയിലാണ്. 2,45,573 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചത്. 6,058 പേര്‍ക്കാണ് ജീവന്‍ നഷ്ടമാവുകയും ചെയ്തത്.

കൊറോണ ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കു തൊട്ടു പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് സ്‌പെയിന്‍. 1,17,710 പേര്‍ക്കാണ് സ്‌പെയിനില്‍ കൊറോണ സ്ഥിരീകരിച്ചത്. 10,935 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. ഇറ്റലിയില്‍ 1,15,242 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 13,915 പേരാണ് മരിച്ചത്.

അതേസമയം, ഇന്ത്യയില്‍ സ്ഥിരീകരിച്ച 950 ഓളം കേസുകള്‍ക്ക് നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനവുമായി ബന്ധമുണ്ടെന്ന് ദേശീയമാധ്യമങ്ങള് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടുദിവസമായി സ്ഥിരീകരിച്ച 647 കേസുകളും നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ വെള്ളിയാഴ്ച ഒമ്പതുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Top