ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അപലപനീയമെന്ന് ഐക്യരാഷ്ട്രസഭ

ജനീവ: ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ.

യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രമേയങ്ങള്‍ക്ക് വിരുദ്ധമാണ് ഉത്തരകൊറിയയുടെ നടപടിയെന്ന് ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ചൊവാഴ്ചയാണ്, ലോകത്തെവിടെയും ചെന്നെത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) വിജയകരമായി പരീക്ഷിച്ചെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയത്. 39 മിനിറ്റില്‍ 2802 കിലോമീറ്റര്‍ ഉയരം കൈവരിച്ച മിസൈലിന്റെ വിക്ഷേപണം ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ വീക്ഷിച്ചതായി ഉത്തരകൊറിയന്‍ ടിവി അറിയിച്ചിരുന്നു.

പ്യോഗ്യാംഗില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെ ജപ്പാന്‍ സമുദ്രാതിര്‍ത്തിയിലാണ് മിസൈല്‍ പതിച്ചത്.

Top