യുണൈറ്റഡ് നേഷന്‍സ്: വീണ്ടും ചരിത്രം കുറിച്ചുകൊണ്ട് ഇക്വഡോര്‍ മുന്‍ വിദേശകാര്യമന്ത്രി മരിയ ഫെര്‍ണാണ്ട എസ്പിനോസ ഗാര്‍സെസ് അടുത്ത യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റാകും. 193 അംഗ ജനറല്‍ അസംബ്ലി 62ന് എതിരെ 128 വോട്ടുകള്‍ പ്രമേയം അംഗീകരിച്ചു.
യുഎന്നിന്റെ 73 വര്‍ഷത്തെ ചരിത്രത്തില്‍ ജനറല്‍ അസംബ്ലി പ്രസിഡന്റാകുന്ന നാലാമത്തെ വനിതയാണ് 54 വയസുകാരിയായ എസ്പിനോസ ഗാര്‍സെസ്. ഹോണ്ടുറാസിന്റെ സ്ഥിരം പ്രതിനിധി മേരി എലിസബേത്ത് ഫ്‌ലോറസ് ഫ്‌ലേക്കിനെ മറികടന്നാണ് ഗാര്‍സെസ് തെരഞ്ഞെടുക്കപ്പെട്ടത്. 2006 ബഹ്‌റിന്റെ ഷീക്ക ഹയാ റാഷദ് അല്‍ ഖലിഫയാണ് ഇതിനുന്‍പ് യുഎന്‍ പ്രസിഡന്റ് പദം അലങ്കരിച്ച വനിത.