ക്യൂബക്കെതിരായ അമേരിക്കന്‍ ഉപരോധം പിന്‍വലിക്കണം; പ്രമേയം അംഗീകരിച്ച് യുഎന്‍

u n security council

ന്യൂയോര്‍ക്ക്: ക്യൂബക്കെതിരായ അമേരിക്കന്‍ സാമ്ബത്തിക ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിന് യുഎന്‍ പ്രതിനിധി സഭയുടെ അംഗീകാരം. ഉപരോധത്തിനെതിരെ 189 അംഗരാഷ്ട്രങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ അമേരിക്കയും ഇസ്രയേലും മാത്രമാണ് ഉപരോധത്തെ അനുകൂലിച്ചത്.

വ്യാഴാഴ്ച യുഎന്‍ പ്രതിനിധി സഭയില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും ഇസ്രയേല്‍ ഒഴികെ മറ്റൊരു രാജ്യവും അമേരിക്കന്‍ നിലപാടിനെ പിന്തുണച്ചില്ല. ക്യൂബ അവതരിപ്പിച്ച പ്രമേയത്തിനെതിരെ അമേരിക്ക കൊണ്ടുവന്ന ഭേദഗതികളെല്ലാം പ്രതിനിധിസഭ തള്ളി.അമേരിക്കന്‍ ഉപരോധത്തെ ‘ലോകസമാധാനത്തിന് വിഘാതമായ സാമ്ബത്തിക യുദ്ധ’മെന്നാണ് വോട്ടെടുപ്പിന് മുന്‍പായി ഐക്യരാഷ്ട്ര സഭയില്‍ സംസാരിക്കവേ ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് വിശേഷിപ്പിച്ചത്.

Top