UN human rights chief compares Donald Trump to IS

ഹേഗ് : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ ഐഎസിനോട് ഉപമിച്ച് ഐക്യ രാഷ്ട്രസഭാ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി സൈദ് റഅദ് അല്‍ ഹുസൈന്‍ . ട്രംപ് ക്ഷുദ്ര രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സൈദ് ആരോപിച്ചു.

ഹേഗില്‍ നടക്കുന്ന സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടനിലെ ബ്രെക്‌സിറ്റ് വക്താവ് നിജേല്‍ ഫറാഷിനെയും ഹുസൈന്‍ വിമര്‍ശിച്ചു.

നെതര്‍ലാന്‍ഡ്‌സിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ഗീര്‍റ്റ് വില്‍ഡേഴ്‌സിന്റെ നിലപാടുകള്‍ പരാമര്‍ശിച്ചാണ് തീവ്രനിലപാടെടുക്കുന്ന ഒരുസംഘം രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഐക്യരാഷ്ട്രസഭാ ഹൈക്കമ്മീഷണര്‍ സൈദ് റഅദ് അല്‍ ഹുസൈന്‍ ആഞ്ഞടിച്ചത്.

ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ മതഭ്രാന്ത് രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ഉപയോഗിക്കുകയാണെന്നും കേവലം മൈതാന പ്രാസംഗികരായി തരം താഴുകയാണെന്നും ഹുസ്സൈന്‍ ആരോപിച്ചു. ഇത്തരം നിലപാടുകള്‍ യൂറോപ്പില്‍ വെറുപ്പ് വളര്‍ത്തും.

അത് വന്‍ അക്രമങ്ങള്‍ക്ക് വഴിവെക്കും. അതിനാല്‍ ഇത്തരം നിലപാടുകളെ ശക്തമായി പ്രതിരോധിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും യുഎന്‍ ഹൈക്കമ്മീഷണര്‍ ആവശ്യപ്പെട്ടു.

Top