ബംഗ്ലാദേശില്‍ രണ്ടാഴ്ചയ്ക്കിടെ ഒന്നരലക്ഷം റോഹിംഗ്യന്‍ അഭയാര്‍ഥികളെത്തിയെന്ന് യുഎന്‍

Rohingya refugees

ധാക്ക: മ്യാന്‍മറില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒന്നരലക്ഷത്തോളം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയതായി യുഎന്‍ റിപ്പോര്‍ട്ട്.

ഗര്‍ഭിണികളും നവജാത ശിശുക്കളും വൃദ്ധജനങ്ങളുമടങ്ങുന്ന സംഘങ്ങളില്‍ പലരും ദിവസങ്ങളായി ഭക്ഷണം പോലും കഴിക്കാതെ കിലോമീറ്റര്‍ നടന്നാണ് അഭയാര്‍ഥി ക്യാംമ്പുകളിലെത്തിയത്.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ 250,000 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ബംഗ്ലാദേശിലെത്തിയതായാണ് യുഎന്‍ കണക്കുകള്‍ പറയുന്നത്.

Top