ഗാസയിലെ 23 ലക്ഷം ജനങ്ങള്‍ അപകടത്തിന്റെ വക്കിലെന്ന് യുഎന്‍

മാസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളിലും ഉപരോധത്തിലും വലഞ്ഞ് ഗാസാ നിവാസികള്‍. ഇസ്രയേല്‍ ഉപരോധങ്ങളെ തുടര്‍ന്ന് കുടിവെള്ളവ ഭക്ഷണവും മുടങ്ങിയ നിലയിലാണ് ജനങ്ങള്‍. അടിയന്തര ഇടപെടുണ്ടായില്ലെങ്കില്‍ വലിയ ദുരന്തത്തിലേക്ക് ഗാസ നീങ്ങുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ധനം ലഭിക്കാത്തതിനാല്‍ ശുദ്ധജല പ്ലാന്റും പൊതുജല വിതരണ ശൃംഖലയും പ്രവര്‍ത്തന രഹിതമാണ്. ഒരാഴ്ചയായി ഗാസയിലേക്ക് യാതൊരുവിധ മാനുഷിക സഹായങ്ങളും എത്തിക്കാന്‍ സാധിച്ചിട്ടില്ല. നിലവില്‍ കിണറുകളില്‍ നിന്നുള്ള അഴുക്കുവെള്ളം ഉപയോഗിക്കാന്‍ ഗാസയിലെ ആളുകള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും യുഎന്‍ആര്‍ഡബ്യുഎ പറയുന്നു.

അതേസമയം, കരമാര്‍ഗമുള്ള ആക്രമണം ആരംഭിക്കുന്നതിന് മുന്നോടിയായി വടക്കന്‍ ഗാസയിലുള്ളവരോട് മാറിത്താമസിക്കണമെന്ന് ഇസ്രയേല്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി ഏകദേശം പത്തുലക്ഷം ആളുകള്‍ സ്വന്തം വീടുപേക്ഷിച്ച് തെക്കന്‍ ഗാസയിലേക്ക് കൂട്ടപലായനം നടത്തിയിരിക്കുകയാണ്. ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ തെക്കന്‍ ഗാസയിലേക്ക് സഞ്ചരിക്കുകയായിരുന്ന എഴുപതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

Top