ആഡിസ് അബബ: ടിഗ്രെ മേഖലയില്‍ ഒരുവര്‍ഷത്തോളം നീണ്ട ആഭ്യന്തരയുദ്ധത്തിനിടെ എത്യോപ്യയിൽ ഇരുവിഭാഗവും യുദ്ധക്കുറ്റങ്ങള്‍ നടത്തിയതായി യു.എന്‍ അന്വേഷണറിപ്പോര്‍ട്ട്. എത്യോപ്യന്‍ മനുഷ്യാവകാശ കമീഷനു(ഇ.എച്ച്.ആര്‍.സി)മായി സഹകരിച്ചാണ് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.
ടിഗ്രെ സേന ആഡിസ് അബബയില്‍ മുന്നേറ്റം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബുധനാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 1300 ലേറെ ബലാത്സംഗക്കേസുകളാണ് കണ്ടെത്തിതത്. ഇതില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുപോലുമില്ല.
സര്‍ക്കാര്‍-വിമതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ സാധാരണക്കാരാണ് ഇരയാക്കപ്പെട്ടതെന്ന് യു.എന്‍ ഹൈകമീഷണര്‍ മിഷേല്‍ ബാഷ്‌ലറ്റ് ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ കൊലപാതകങ്ങള്‍,കൊള്ള, കലാപം തുടങ്ങി എണ്ണമറ്റ കലാപങ്ങള്‍ നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.