ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെ അപലപിച്ചുള്ള റഷ്യന്‍ പ്രമേയം; യു.എന്‍ സുരക്ഷ കൗണ്‍സില്‍ തള്ളി

സ്രായേല്‍-ഹമാസ് സംഘര്‍ഷത്തെ അപലപിച്ചുള്ള റഷ്യന്‍ പ്രമേയം തള്ളി യു.എന്‍ സുരക്ഷ കൗണ്‍സില്‍. ഗസ്സയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന റഷ്യ നിര്‍ദ്ദേശിച്ച കരട് പ്രമേയമാണ് യു.എന്നില്‍ ചില രാജ്യങ്ങള്‍ പരാജയപ്പെടുത്തിയത്. 15 അംഗരാഷ്ട്രങ്ങള്‍ രാഷ്ട്ര തിങ്കളാഴ്ച വൈകുന്നേരം യോഗം ചേര്‍ന്നാണ് പ്രമേയേത്തില്‍ വേട്ടെടുപ്പ് നടത്തിയത്.

പ്രമേയേത്തിന് റഷ്യ, ചൈന, യു.എ.ഇ എന്നിവയടക്കം അഞ്ചുരാജ്യങ്ങള്‍ അനുകൂലമായും യു.എസ്, ഫ്രാന്‍സ്, യു.കെ , ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു. ആറു രാജ്യങ്ങള്‍ വിട്ടുനിന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുക, ബന്ദികളെ മോചിപ്പിക്കുക, സാധാരണക്കാരെ സുരക്ഷിതമാക്കുക എന്നീ ആവശ്യങ്ങളായിരുന്നു പ്രമേയത്തില്‍ ഉണ്ടായിരുന്നത്.

അതെസമയം, ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രണണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 പിന്നിട്ടു. ആയിരങ്ങള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ എന്ന് ഉറപ്പിച്ചിരിക്കുകയാണ് പാലസ്തീന്‍. എന്നാല്‍ വ്യോമാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാദം. ആക്രമണം അതീവ ദുഃഖകരമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.

Top