ന്യൂയോർക്ക് : ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലിന്‍റെ അടിയന്തര യോഗം ചേരുന്നു. ഇറാൻ ഭരണകൂടത്തിനെതിരെ ജനങ്ങൾ നടത്തുന്ന പ്രക്ഷോഭം വിലയിരുത്താനും , നടപടികൾ സ്വീകരിക്കാനുമാണ് യോഗം ചേരുന്നത്.
ഇറാനിലെ വിലക്കയറ്റത്തിനും , അഴിമതിക്കും എതിരെയാണ് ജനങ്ങളുടെ പ്രക്ഷോഭം. പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്കു വ്യാപിച്ചതോടെ സമരക്കാർക്കെതിരായ നടപടികളും സർക്കാർ ശക്തമാക്കി. പ്രക്ഷോഭത്തെ തുടർന്നു 21 പേരാണ് രാജ്യത്ത് മരിച്ചത്. എന്നാൽ ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് അമേരിക്ക പിന്തുണ അറിയിച്ചിട്ടുണ്ട്.