ഗസ്സയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതായി യു.എന്‍

ഗസ്സ സിറ്റി: ഇസ്രായേല്‍ വ്യോഗാക്രമണത്തിനൊപ്പം ഉപരോധവും ശക്തമാക്കിയതോടെ ഗസ്സയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതായി യു.എന്‍. സംഘര്‍ഷത്തില്‍ ഇരുഭാഗത്തുനിന്നുമായി 1600ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ മിന്നലാക്രമണത്തില്‍ ഞെട്ടിയ ഇസ്രായേല്‍ കനത്ത തിരിച്ചടിയാണ് നടത്തുന്നത്. ഗസ്സയില്‍ യുദ്ധം തുടങ്ങിയിട്ടേ ഉള്ളൂവെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനാണ് ഇസ്രായേലിന്റെ ശ്രമം.

ഉപരോധം പ്രഖ്യാപിച്ചതോടെ ഗസ്സയില്‍ വൈദ്യുതി, വെള്ളം, ഇന്ധനം, ഭക്ഷണം എന്നീ അവശ്യസാധനങ്ങള്‍ക്ക് കൊടിയ ക്ഷാമമായി. ആയിരങ്ങളാണ് കിടപ്പാടമില്ലാതെയായത്. അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രായേലിന്റെ പ്രത്യാക്രമണം. വന്‍ ശക്തികളെല്ലാം ഇസ്രായേലിനൊപ്പമാണ്. ഒരു ലക്ഷം സൈനികരെയാണ് ഇസ്രായേല്‍ ഗസ്സ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ളത്.

അതിനിടെ ഗാസയില്‍ വ്യോമാക്രമണം നടത്തുന്നതിന്റെ വിഡിയോ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചു. ഗാസയ്ക്കുനേരെ കരയാക്രമണത്തിന് ഇസ്രയേല്‍ 3 ലക്ഷം റിസര്‍വ് സൈനികരെ സജ്ജരാക്കി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലെ വൈദ്യുതിയും ഭക്ഷണവും ഇന്ധനവും തടഞ്ഞ് പൂര്‍ണ ഉപരോധത്തിന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഉത്തരവിട്ടു.

Top