ലാഗോസ് (നൈജീരിയ) :അടുത്ത വര്‍ഷം വടക്കു കിഴക്കന്‍ നൈജീരിയയില്‍ 80,000 കുട്ടികള്‍ പട്ടിണി മൂലം മരിക്കാനിടയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ കുട്ടികള്‍ക്കായുള്ള ഏജന്‍സി മുന്നറിയിപ്പു നല്‍കി.
നാലുലക്ഷം കുട്ടികള്‍ പട്ടിണിയുടെ പിടിയില്‍ അകപ്പെടും. ബൊക്കോ ഹറാം ഭീകരരുടെ വളര്‍ച്ച രാജ്യത്തു വന്‍ പ്രതിസന്ധിയാണ് ഉളവാക്കിയിരിക്കുന്നത്. ‘നിലവിലുള്ള പ്രതിസന്ധി ദുരന്തമായി മാറാം’ യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്റോനി ലേക്ക് പറഞ്ഞു.
ബോര്‍നോ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശത്തും സഹായം എത്തിക്കാന്‍ കഴിയുന്നില്ല. ഈ മേഖലയില്‍ അകപ്പെട്ടിരിക്കുന്ന കുട്ടികളെക്കുറിച്ചു തങ്ങള്‍ വലിയ ആശങ്കയിലാണെന്നും ലേക്ക് പറഞ്ഞു.