ആനയെ മയക്കുവെടി വെക്കാനാകാതെ ദൗത്യസംഘം;ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു

യനാട് പടമലയിൽ അജീഷിനെ ആക്രമിച്ചു കൊന്ന കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. നാലാം ദിവസവും ആനയെ മയക്കുവെടി വെക്കാനാകാതെ ദൗത്യസംഘം. ആന ബാവലി മേഖലയിലെ ഉൾക്കാട്ടിൽ തുടരുകയാണ്. നാളെ പുലർച്ചെ ദൗത്യം പുനരാരംഭിക്കും. രണ്ടു തവണ മോഴയാനയെ മുന്നിൽ കിട്ടിയിട്ടും മയക്കുവെടിവെക്കാൻ കഴിഞ്ഞില്ല.

അതേസമയം ബേലൂർ മഖ്നയ്ക്കൊപ്പം മറ്റൊരു മോഴയാനയുള്ളതും ദൗത്യത്തിന് തടസം ആകുന്നുണ്ട്. ഇതിനിടെ ഒപ്പമുള്ള മോഴയാന ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുക്കുകയും ചെയ്തു. ബാവലി കാടുകളിൽ ഇന്നു രാവിലെയായിരുന്നു അപ്രതീക്ഷിത ആക്രമണം. ആർആർടി സംഘം വെടിയുതിർത്താണ് മോഴയെ തുരത്തിയത്.

കുറ്റിക്കാട്ടിൽ ഒളിച്ചും ബേലൂർ മഖന് ദൗത്യസംഘത്തെ വട്ടം കറക്കി. കുംകിയാനയുടെ മുകളിൽ ഏറിയും മരത്തിന്റെ മുകളിൽ കയറിയും ബേലൂർ മഖ്നയെ മയക്കുവെടിവെക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

Top