‘അസ്വീകാര്യനായ വ്യക്തിത്വം’ ; വെനസ്വേലയുടെ നയതന്ത്ര പ്രതിനിധിയെ ബ്രസീല്‍ പുറത്താക്കി ;

ബ്രസീലിയ: വെനസ്വേല എംബസിയിലെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി ജെറാര്‍ദോ ഡെല്‍ഗദോയെ ബ്രസീല്‍ പുറത്താക്കി.

‘അസ്വീകാര്യനായ വ്യക്തിത്വം’ എന്ന് ചൂണ്ടികാണിച്ചാണ് പുറത്താക്കല്‍ നടപടി.

ബ്രസീലിന്റെ വെനസ്വേലയിലെ അംബാസഡര്‍ റൂയ് പെരേരയെ പുറത്താക്കിയതിനുള്ള മറുപടിയായാണ് ജെറാര്‍ദോയെ പിരിച്ചു വിട്ടിരിക്കുന്നത്.

ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു എന്ന് ആരോപിച്ചായിരുന്നു നടപടി.

നിലവില്‍ വിദേശത്തായിരിക്കുന്ന അംബാസഡര്‍ വില്‍മെര്‍ ബാരിന്റോസ് ഫെര്‍ഡണാണ്ടസിനോട് വെനസ്വേലയിലേക്ക് മടങ്ങരുതെന്നും കാനഡ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെനസ്വേലയുടെ ചാര്‍ജ് ഡി അഫേഴ്‌സ് എയ്ഞ്ചല്‍ ഹെരേരയോടും നാട് വിടാന്‍ കാനഡ നിര്‍ദേശം നല്‍കിയിരുന്നു.

ബ്രസീലില്‍ സാമ്പത്തിക വിദഗ്ധയായ ദില്‍മ റൂസഫിനെ നീക്കി വലതുകക്ഷി നേതാവായ മൈക്കിള്‍തെമെര്‍ അധികാരമേറ്റതു മുതല്‍ വെനസ്വേലയുമായുള്ള ബ്രസീല്‍ ബന്ധത്തില്‍ വിള്ളല്‍ വന്നിരുന്നു.

ബ്രസീല്‍ മുന്‍ ഇടതുപക്ഷ പ്രസിഡന്റ് ദില്‍മ റൂസഫിനെ അനധികൃതമായാണ് ഇംപിച്ച് ചെയ്തതെന്ന് വെനസ്വേല ആരോപിച്ചിരുന്നു.

വലതു കക്ഷി നേതാക്കളുടെ ആലോചന പ്രകാരമാണ് ദില്‍മയെ ഒഴിവാക്കിയതെന്നാണ് വെനസ്വേല പ്രസിഡന്റ് നികോളാസ് മദൂരോ ഈ നടപടിയെ കുറിച്ച് ആരോപിച്ചത്.

Top