സുല്‍ത്താന്‍ബത്തേരി : വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ കോടികളുടെ കുഴല്‍പ്പണ വേട്ട. മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച മൂന്നു കോടി 20 ലക്ഷം രൂപ പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ കൊടുവള്ളി സ്വദേശികളാണെന്നാണ് വിവരം.
സുല്‍ത്താന്‍ബത്തേരി പോലീസിന്റെ പതിവ് വാഹനപരിശോധനയിക്കിടെയാണ് കുഴല്‍പ്പണം പിടിച്ചത്. രാവിലെ ആറരയോടെയായിരുന്നു സംഭവം.
പിടിയിലായവരില്‍ നിന്ന് ഒരു തോക്കും കണ്ടെടുത്തിട്ടുണ്ട്. ഇതിന് ലൈസന്‍സുള്ളതാണോ എന്ന് പോലീസ് സംഘം പരിശോധിച്ച് വരികയാണ്.