ബോക്‌സിങ് ഡേ ദിവസം ബ്രൈട്ടനെതിരെ നടന്ന മത്സരത്തില്‍ മോശം പെരുമാറ്റം നടത്തിയ ആഴ്‌സണല്‍ പരിശീലകനെതിരെ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ശിക്ഷ നടപടിക്ക് ഒരുങ്ങുന്നു. ആഴ്‌സണല്‍ പരിശീലകന്‍ ഉനൈ എമേറിക്കെതിരെയാണ് നടപടിയെടുക്കുന്നത്.
ബ്രൈട്ടനെതിരെയുള്ള മത്സരത്തിനിടെ ഉനൈ എമേറി ഒരു കുപ്പി കാല് കൊണ്ട് തട്ടി തെറിപ്പിക്കുകയും അത് ബ്രൈട്ടന്‍ ആരാധകന്റെ ശരീരത്തില്‍ കൊള്ളുകയും ചെയ്തിരുന്നു. അത് പിന്നീട് പ്രശ്‌നമായി മാറുകയും എമേറി ആരാധകനോട് മാപ്പ് പറയുകയും ചെയ്തിരുന്നു. പക്ഷേ എന്നിട്ടും ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ നിയമ നടപടികളുമായി മുന്‍പോട്ട് പോവുകയായിരുന്നു.
മത്സരത്തില്‍ ആഴ്‌സണല്‍ ബ്രൈട്ടനോട് 11 സമനിലയില്‍ കുടുങ്ങിയിരുന്നു. 2016ല്‍ ഇതേ കുറ്റത്തിന് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഹോസെ മൗറിഞ്ഞോക്ക് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വിലക്ക് കല്‍പ്പിച്ചിരുന്നു.