തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത അണ് എയ്ഡഡ് സ്കൂളുകള്‍ അടച്ച് പൂട്ടാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി മാര്‍ച്ച് ഒന്‍പതിന് കോടതി പരിഗണിക്കും. പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ സംസ്ഥാനത്തെ അംഗീകാരമില്ലാത്ത ആറായിരത്തോളം ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ അടച്ച് പൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ മാര്‍ച്ച് 31നകം പൂട്ടണമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ അസിസ്റ്റന്റ് ഡയറക്ടര്‍ കഴിഞ്ഞ ഡിസംബറില്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ വീണ്ടും നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍, ഇതിനെതിരെ സ്കൂള്‍ മാനേജ്മെന്റുകളുടെ സംഘടനകള്‍ സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പുതിയ അധ്യയന വര്‍ഷത്തിനുളള ഒരുക്കങ്ങള്‍ തുടങ്ങി വെയ്ക്കേണ്ട ഘട്ടത്തില്‍ സ്കൂള്‍ മാനേജുമെന്റുകളും അധ്യാപകരും വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്.