മൂവാറ്റുപുഴ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ കുറ്റപത്രം. സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. സൂരജിനെതിരെ മൂവാറ്റുപുഴ കോടതിയിലാണ് വിജിലന്‍സ് കുറ്റപത്രം നല്‍കിയത്.
നേരത്തെ, 2004 മുതല്‍ 2014 വരെയുള്ള കാലയളവിലെ സൂരജിന്റെ സമ്പാദ്യം വിജിലന്‍സ് പരിശോധിച്ചിരുന്നു. പരിശോധനയില്‍ 3.14 ശതമാനം അനധികൃത സമ്പാദ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുറ്റപത്രം നല്‍കിയത്.