വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ സംരക്ഷിക്കുന്നതിന് യു എസിന്റെ പുതിയ പദ്ധതി. ഇതിനായി ശതകോടി ഡോളറിന്റെ ബിസിനസ്സാണ് ആരംഭിക്കുന്നത്. ഹെൽത്ത് കെയർ സർവ്വീസസുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളവർ നടത്തുന്ന ഷെൽട്ടറുകളെയും ശിശുസംരക്ഷണ സമിതികളെയുമാണ് കുട്ടികളുടെ സംരക്ഷണം ഏൽപ്പിക്കുക. ഇത്തരം സംഘടനകൾക്ക് ഹെൽത്ത് കെയർ സർവ്വീസസ് 2017ൽ 95.8 കോടി ഡോളറിന്റെ ഗ്രാന്റ് നൽകിയിരുന്നു. എന്നാൽ 2007 ൽ ഇത് 7. 45 കോടി ഡോളറായിരുന്നു.
അനധികൃതമായി യു എസ്സിൽ കുടിയേറാൻ ശ്രമിക്കുന്നവരുടെകുട്ടികളെയാണ് പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാക്കുന്നത്. 17 വയസ്സു വരെയുള്ളവർക്കാണ് സംരക്ഷണം നൽകുക. 11.800 കുട്ടികളെയാണ് ഇപ്പോൾ സംരക്ഷിച്ചു വരുന്നത്. എന്നാൽ 20,000 കുട്ടികളെ സംരക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.