കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി.ഒ. സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എട്ടു കോടി 80 ലക്ഷം രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഭാഗം കണ്ടുകെട്ടിയത്.
സംസ്ഥാന വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം. നാല് വാഹനങ്ങള്‍, 13 ഇടങ്ങളിലെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ഉത്തരവ് പുറത്തിറങ്ങി. ടി.ഒ സൂരജ് വരവില്‍ കവിഞ്ഞ് സ്വത്തുസമ്പാദിച്ചതായി സംസ്ഥാന വിജിലന്‍സും നേരത്തെ കണ്ടെത്തിയിരുന്നു.
സൂരജിനു വരുമാനത്തേക്കാള്‍ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്നാണ് 2016ല്‍ വിജിലന്‍സ് ലോകായുക്തയെ അറിയിച്ചത്. 2015ല്‍ സൂരജിന്റെ 50 കോടിയോളം രൂപ വിലമതിക്കുന്ന 18 വസ്തുവകകള്‍ കണ്ടുകെട്ടിയിരുന്നു.