അതിർത്തിയിൽ സൈന്യങ്ങൾ തമ്മിലുണ്ടായ അക്രമണത്തെകുറിച്ച്‌ അറിവില്ലെന്ന് ചൈന

ബെയ്‌ജിങ്‌ : ഇന്ത്യ-ചൈന അതിർത്തിയായ ലഡാക്കിലെ പാന്‍ഗോങ് തടാകത്തിന്റെ തീരത്ത് പീപിൾസ് ലിബറേഷൻ ആർമി കടന്നുകയറിയതായി അറിവില്ലെന്ന് ചൈന.

അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിർത്താനാണ് ചൈന ആഗ്രഹിക്കുന്നതെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹൂ ച്യൂനിയിംഗ് വ്യകത്മാക്കി.

ദോക് ലാ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ലഡാക് മേഖലയിലെ പ്രസിദ്ധമായ പാന്‍ഗോങ് തടാകത്തിന്റെ തീരത്തുള്ള ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ചൈന ശ്രമിച്ചത്.

ഈ ശ്രമം ഇന്ത്യന്‍ സേന തകര്‍ത്തിരുന്നു.ചൈനീസ് സൈന്യത്തിന്റെ വഴി മനുഷ്യമതില്‍ തീര്‍ത്ത് ഇന്ത്യന്‍ സൈന്യം തടഞ്ഞു.

ഇതേതുടര്‍ന്ന് ചൈനീസ് സൈനികര്‍, ഇന്ത്യയുടെ സൈന്യത്തിന് നേരെ കല്ലേറ് നടത്തി. ഇന്ത്യയും അതേനാണയത്തില്‍ തിരിച്ചടിച്ചു.

പരസ്പരമുണ്ടായ കല്ലേറില്‍ ഇരുവിഭാഗത്തുമുള്ള സൈനികര്‍ക്കും പരിക്കേറ്റു.

ഫിംഗര്‍-4, ഫിംഗര്‍-5 എന്നിവിടങ്ങളിലാണ് ചൈനയുടെ അതിക്രമം ഉണ്ടായത്. രണ്ടു തവണയും ഇന്ത്യന്‍ സൈന്യം കൃത്യമായി പ്രതികരിച്ചതിനാല്‍ ചൈനീസ് സൈന്യത്തിന് മേഖലയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല.

Top