ചെന്നൈ: മദ്രാസ് ഐഐടി ഹോസ്റ്റലുകളില്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയതിനെതിരെ ഗവേഷക വിദ്യാര്‍ഥികള്‍ രംഗത്ത്. തങ്ങളുടെ മുറികളില്‍ അതിക്രമിച്ചു കയറിയ അധികൃതര്‍ സ്വകാര്യതയെ മാനിച്ചില്ലെന്നും അനുവാദമില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും കാണിച്ച് വിദ്യാര്‍ഥികള്‍ ഡീനിന് പരാതി നല്‍കി.
മര്യാദയില്ലാതെ മുറികളിലേക്ക് അതിക്രമിച്ചു കയറിയ അധികൃതര്‍ തങ്ങളുടെ സ്വകാര്യ വസ്തുക്കള്‍ പുറത്തേക്ക് വലിച്ചിടുകയും മോശമായി സംസാരിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ വിദ്യാര്‍ഥികളില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് ഡീന്‍ എം എസ് ശ്രീനിവാസ് അറിയിച്ചു. പരിശോധന നടത്തുന്നവരോട് കൂടുതല്‍ പ്രശ്നം സൃഷ്ടിക്കരുതെന്നും ചിത്രങ്ങള്‍ പകര്‍ത്തരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.