മലപ്പുറം: അപ്രഖ്യാപിത ഹര്‍ത്താല്‍ സംബന്ധിച്ച് വിദേശബന്ധത്തെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ്. ഹര്‍ത്താല്‍ സംബന്ധിച്ച മുഴുവന്‍ കേസുകളെ കുറിച്ചും ഒരുമിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഹര്‍ത്താലിന്റ ഗൂഢാലോചന വിദേശത്തു വെച്ചു നടത്തിയതായുള്ള സൂചനകളും പൊലീസിന് കിട്ടിയിട്ടുണ്ട്.
സംസ്ഥാനതലത്തില്‍ വര്‍ഗ്ഗിയ സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യം കഴിഞ്ഞ ദിവസം അറസ്‌ററിലായ പ്രതികള്‍ക്ക് ഉണ്ടായിരുന്നതായി പൊലീസിന് തെളിവൊന്നും കിട്ടിയിട്ടില്ല. എല്ലാ ജില്ലകള്‍ക്കുമായി ഒരേ സന്ദേശം തന്നെയായിരുന്നു വാട്‌സാപ്പ് വഴി നല്‍കിയിരുന്നതെന്നും എന്നാല്‍ മലപ്പുറം,കാസര്‍ഗോഡ് പോലുള്ള ജില്ലകളില്‍ ചില സംഘടനകള്‍ ഇത് ഏറ്റെടുക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.