മമ്മൂട്ടി ചിത്രം ‘ഉണ്ട’ ; ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 14ന് തിയേറ്ററുകളിലേക്ക്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. ചിത്രത്തിന്റെ സെന്‍സെറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ ‘ഇന്‍പെക്ടര്‍ മണിസാര്‍’ എന്ന് സഹപ്രവര്‍ത്തകര്‍ വിളിക്കുന്ന സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കേരളത്തില്‍ നിന്ന് ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍ നക്സലേറ്റുകളുടെ കേന്ദ്രമായ നോര്‍ത്ത് ഇന്ത്യയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് വേണ്ടി വരുകയും പിന്നീട് അരങ്ങേറുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്മാനാണ്. ചിത്രം ഒരു ആക്ഷന്‍കോമഡി എന്റര്‍ടെയ്നറാണ്.

ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാ്ണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലിയും വിനയ് ഫോര്‍ട്ടും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇരുവരും പൊലീസ് വേഷത്തില്‍ തന്നെയാണ് എത്തുന്നത്. ഹര്‍ഷാദ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജാക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ ലിയോ ലോപ്സ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. തിവാരി വില്ലന്‍ വേഷത്തിലാകും എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് പ്രശാന്ത് പിള്ളയയാണ്.

Top